സി.റഹീനക്ക്​ കേരളഫോക്​ലോർ അക്കാദമി പുരസ്​കാരം

കോഴിക്കോട്​: സാമൂഹികപ്രവർത്തകയും കലകാരിയുമായ റഹീന സി. കൊളത്തറക്ക്​ കേരള ഫോക്​ലോർ അക്കാദമി പുരസ്​കാരം. മാപ്പിളപ്പാട്ട്, ഒപ്പന, ദഫ് മുട്ട് മേഖലയിലെ സംഭാവനക്കാണ്​ അവാർഡ്​. കഴിഞ്ഞ ദിവസം കണ്ണൂരിലാണ്​ 2017-18 വർഷങ്ങളിലെ പുരസ്​കാരം പ്രഖ്യാപിച്ചത്​. ഗായിക, ദഫ്​ മുട്ട്​, ഒപ്പന പരിശീലക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന റഹീന 1999 മുതൽ ആകാശവാണിയിൽ മാപ്പിളപ്പാട്ട്​ അവതരിപ്പിച്ചുവരുന്നു. അശരണർക്ക്​ സാന്ത്വനപ്രവർത്തനങ്ങൾ നടത്തുന്നതുൾപ്പെടെ സാമൂഹികമേഖലയിൽ സജീവമാണ്​. ചട്ടിപ്പുരയിൽ ബീരാൻ കുട്ടിയുടെയും ആയിഷാബിയുടെയും മകളാണ്​. എം.കെ ബീരാൻ കുട്ടിയുടെ ഭാര്യയാണ്​. raheena c kolathara റഹീന സി. കൊളത്തറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT