പയ്യോളിയിൽ തട്ടുകടകൾക്കും വഴിയോര കച്ചവടങ്ങൾക്കും താൽക്കാലിക നിരോധനം

പയ്യോളി: കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി സമീപപ്രദേശങ്ങൾ കണ്ടെയ്​ൻമൻെറ് സോണുകളായി മാറിയ സാഹചര്യത്തിൽ നഗരസഭ പരിധിയിൽ തട്ടുകടകൾക്കും വഴിയോര കച്ചവടങ്ങൾക്കും അധികൃതർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്നാണ് തീരുമാനം. ഇതോടൊപ്പം കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും പരിശോധന കർശനമാക്കാനും തീരുമാനിച്ചു. നഗരസഭ കൗൺസിലർമാരുടെയും ആർ.ആർ.ടിമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പൊലീസും നഗരസഭയും ഉൾപ്പെടുന്ന സ്ക്വാഡ് പരിശോധനക്കായി രൂപവത്​കരിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ വി.ടി. ഉഷ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.