സേവനം; അതി​​െൻറ പേരാണ്​ ഹകീം

സേവനം; അതി​​ൻെറ പേരാണ്​ ഹകീം കൊടുവള്ളി: പ്രതിസന്ധിഘട്ടങ്ങളിൽ ആശ്വാസം പകർന്നും തണലൊരുക്കിയും യുവാവി​ൻെറ മാതൃക പ്രവർത്തനം. കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്ക് പുറായിൽ ഖമറുൽ ഹകീമാണ് മാതൃകയാവുന്നത്​. പുറായിൽ അബൂബക്കറി​ൻെറയും ആയിഷയുടെയും അഞ്ചുമക്കളിൽ നാലാമത്തെയാളാണ് കമറുൽ ഹകീം. പൊലീസിലേക്ക് സെലക്​ഷൻ കിട്ടിയെങ്കിലും സന്നദ്ധ പ്രവർത്തകനാകാനുള്ള ആഗ്രഹത്തിൽ ആ ജോലിക്ക് പോയില്ല. ഇലക്ട്രിക്കൽ കോൺട്രാക്ടറായി പ്രവർത്തിക്കുകയാണിപ്പോൾ. പ്രയാസപ്പെടുന്നവരെയും രോഗികളെയും സഹായിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ ഇലട്രിക്കൽ വർക്കെടുക്കാൻ പലപ്പോയും അദ്ദേഹത്തിന് സമയം കിട്ടാറില്ല. കോവിഡ് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കേസ് കിഴക്കോത്ത് കച്ചേരിമുക്കിൽ റിപ്പോർട്ട് ചെയ്തത് മുതൽ ഇതുവരെ രാപ്പകലില്ലാതെ സേവന പ്രവർത്തനത്തിലാണ് ഹകീം. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അണുമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയത് ഇദ്ദേഹത്തി​ൻെറ നേതൃത്വത്തിലായിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗികൾക്കും നാട്ടുകാർക്കും സേവനവുമായി മുഴുവൻ സമയവും തിരക്കിലാണ് ഈ യുവാവ്. ഹകീമി​ൻെറ പ്രവർത്തനം വിസ്മയിപ്പിക്കുന്നതാണെന്ന് കിഴക്കോത്ത് പഞ്ചായത്തിലെ ആരോഗ്യവകുപ്പിലെയും ഗ്രാമപഞ്ചായത്ത് ഓഫിസിലെയും വില്ലേജ്‌ ഓഫിസുകളിലെയും ഉദ്യോഗസ്ഥരെല്ലാം ഒരേ സ്വരത്തിൽ പറയും. ക്വാറൻറീൻ കഴിയുന്നവർക്ക് അവശ്യ സാധങ്ങൾ എത്തിക്കൽ, പഞ്ചായത്തി​​ൻെറ ക്വാറൻറീൻ കേന്ദ്രത്തിലെ വളൻറിയർ ഡ്യൂട്ടി, ആരോഗ്യവകുപ്പിൽനിന്ന്​ കിടപ്പുരോഗികൾക്കും മറ്റും മരുന്നുകൾ എത്തിക്കൽ, പഞ്ചായത്തി​ൻെറയും ആരോഗ്യവകുപ്പി​ൻെറയും വിവിധ പരിപാടികൾക്കു വളൻറിയർമാരെ തയാറാക്കൽ എന്നിവക്കെല്ലാം ഇദ്ദേഹം മുന്നിലുണ്ട്​. ഹകീം സെക്രട്ടറിയായി പ്രവർത്തിക്കുന്ന സിൻസിയർ കച്ചേരിമുക്കിലെ പ്രവർത്തകരെയും സംഘടിപ്പിച്ച് കോവിഡ് കാലത്ത് ലൈബ്രറി പുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകൽ, പച്ചക്കറി വിത്തുകൾ വീട്ടിലെത്തിച്ച്​ നൽകൽ, കുട്ടികൾക്ക് വീട്ടിൽനിന്നുതന്നെ ചെയ്യാൻ പറ്റുന്ന വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ, കാർഷിക കൂട്ടായ്മകൾ രൂപവത്കരിച്ച് കൃഷിയിറക്കൽ തുടങ്ങിയ സന്നദ്ധപ്രവർത്തനങ്ങൾ നടത്തിവരുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.