കൊടുവള്ളി കെ.എം.ഒ കോളജ് കോവിഡ് ട്രീറ്റ്മെൻറ് സെൻറർ

കൊടുവള്ളി കെ.എം.ഒ കോളജ് കോവിഡ് ട്രീറ്റ്മൻെറ് സൻെറർ കൊടുവള്ളി: കോവിഡ് -19 വ്യാപനത്തെ നേരിടുന്നതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് തയാറാക്കുന്ന ജനകീയ ആരോഗ്യപരിപാലന കേന്ദ്രമായ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറർ കൊടുവള്ളി കെ.എം.ഒ.ആർട്സ് ആൻഡ്​ സയൻസ് കോളജ് കെട്ടിടത്തിൽ ആരംഭിക്കും. നൂറ് ബെഡുകൾ അടങ്ങിയ ചികിത്സ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കി സൻെറർ തുടങ്ങുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സബ് കലക്ടറുടെ സാന്നിധ്യത്തിൽ കൊടുവള്ളി നഗരസഭയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കെ.എം.ഒ കോളജ് കോവിഡ് സൻെററാക്കാനുള്ള നീക്കത്തിൽ നിന്ന്​ ബന്ധപ്പെട്ടവർ പിന്തിരിയണം കൊടുവള്ളി: കെ.എം.ഒ ആർട്സ് സയൻസ് കോളജ് കോവിഡ് ചികിത്സ സൻെററാക്കാനുള്ള നീക്കത്തിൽ നിന്ന്​ ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് കോളജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്ലസ് ടു റിസൽട്ട് പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ അഡ്മിഷൻ ആരംഭിക്കുകയും ഓൺലൈൻ ക്ലാസുകൾ നടക്കുകയുമാണ്. കോവിഡ് സൻെററാക്കുന്നതോടെ കോളജി​ൻെറ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്​ടിക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റി കൺവീനർ ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോതൂർ മുഹമ്മദ്, പ്രഫ. ഒ.കെ. മുഹമ്മദലി, പി.കെ. മൊയ്തീൻ കുട്ടി ഹാജി എന്നിവർ സംസാരിച്ചു. കൊടുവള്ളി: അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള കെ.എം.ഒ ആർട്സ് ആൻഡ്​ കോളജിൽ കോവിഡ് -19 ​ൻെറ ട്രീറ്റ്‌മൻെറ്​ സൻെറർ ആക്കാനുള്ള തീരുമാനം പ്രദേശവാസികൾക്കും കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും എറെ പ്രയാസം ഉണ്ടാക്കുന്നതിനാൽ തീരുമാനത്തിൽ നിന്ന്​ സർക്കാർ പിന്തിരിയണമെന്ന് കൊടുവള്ളിയിൽ ചേർന്ന ടൗൺ പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. കുഞ്ഞുട്ടി ആലി ഹാജി അധ്യക്ഷത വഹിച്ചു. കോതുർ മുഹമ്മദ്​, ടി.കെ. അത്തിയത്ത്, കെ.കെ. മജീദ്, പി.ടി.സി. ഗഫൂർ, ഇ.സി. ബഷിർ എന്നിവർ സംസാരിച്ചു. ടി.കെ.സി. മുഹമ്മദ്​ സ്വാഗതവും പി. സക്കീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.