ചിറക്കൽ ചിറയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

പുതിയതെരു: ചിറക്കൽ ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ കാഞ്ഞിരത്തറ അക്കരമ്മൽ ജുമാമസ്ജിദിന് സമീപം കുപ്പുടത്തിൽ പൊക്ലാഞ്ചേരി അബ്​ദുൽ മുനീറിനെയാണ്​(47) മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ്​ ജോലിക്കെന്നുപറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ഇയാളുടെ സഹോദരൻ വളപട്ടണം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനി​െടയിലാണ് വെള്ളിയാഴ്ച വൈകീട്ട് ആറോടെ ചിറക്കൽ ചിറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം മുനീറി​േൻറതാണെന്ന്​ തിരിച്ചറിഞ്ഞു. അഴീക്കോട് മീൻകുന്ന് കെ.പി. ഹൗസിൽ അബ്​ദുല്ല-സബിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. മക്കൾ: മുബാസ്, നിഹാൽ, റിദ, നാജിയ. സഹോദരങ്ങൾ: ശാഹുൽ ഹമീദ്, റസാഖ്, സുബൈദ. വളപട്ടണം പൊലീസ് ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. abdul muneer death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.