വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിൽ ദേശീയ ഇ- മാർക്കറ്റിങ് സംവിധാനം

വേങ്ങേരി: കാർഷിക വിപണന കേന്ദ്രം ദേശീയ തല ഇ- മാർക്കറ്റിങ് സംവിധാനത്തിൽ ഇടംനേടി. കേന്ദ്ര സർക്കാറി​ൻെറ വൺ ഇന്ത്യ വൺ മാർക്കറ്റ് പദ്ധതിയുടെ ഇ- നാം വിൽപന രീതിയായിരിക്കും കേന്ദ്രത്തിൽ നടപ്പാക്കുക. എല്ലാ ദേശീയ മാർക്കറ്റുകളെയും ബന്ധിപ്പിച്ച് ഒരൊറ്റ ഇടപാടായിരിക്കും നടക്കുക. കർഷകർക്ക് ഇന്ത്യ മുഴുവൻ ബാധകമായ ഒറ്റ ലൈസൻസും ലഭിക്കും. റൊക്കം പണം ഉൾപ്പെടെ എല്ലാ ആധുനിക പണമിടപാടുകളും ഉപയോഗപ്പെടുത്താം. ക്രെഡിറ്റ് സംവിധാനമില്ലാതെ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. കർഷകരിൽ നിന്ന് ഒരിടത്തുനിന്ന് മാത്രം 1.5 ശതമാനം മാർക്കറ്റ് ഫീസേ ഈടാക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.