പ്ലസ് ടുവിൽ കൊയിലാണ്ടി മേഖലയിൽ മികച്ച നേട്ടം

കൊയിലാണ്ടി: പ്ലസ്​ ടുവിൽ മികച്ച വിജയം കരസ്ഥമാക്കി കൊയിലാണ്ടി മേഖലയിലെ സ്കൂളുകൾ. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 193ൽ 192 പേരും വിജയിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിവയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ബി.ആർ. അമൽരാജ്, കെ. നർമദ എന്നിവർക്ക് മുഴുവൻ മാർക്കും ലഭിച്ചു. 20 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് വിഭാഗത്തിൽ നൂറു ശതമാനം വിജയം നേടി. കൊമേഴ്സിൽ രണ്ടു പേർ തോറ്റു. ഭഗീരഥ് സ്വരാജ് മുഴുവൻ മാർക്കും നേടി. 23 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 95 ശതമാനം വിജയം കരസ്ഥമാക്കി. 20 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT