ഓൺ​െലെൻ പഠനത്തിന് ജവഹർ യൂത്ത് ഫൗണ്ടേഷ​െൻറ കൈത്താങ്ങ്

ഓൺ​െലെൻ പഠനത്തിന് ജവഹർ യൂത്ത് ഫൗണ്ടേഷ​ൻെറ കൈത്താങ്ങ് താമരശ്ശേരി: ജവഹർ യൂത്ത് ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹ സ്പർശം പദ്ധതി പ്രകാരം പരപ്പൻ​െപായിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ െടലിവിഷനുകൾ നൽകി. ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ, കൺവീനർ ഗഫൂർ പുത്തൻപുര എന്നിവർ പ്രധാനാധ്യാപിക ജ്യോതി മാനോത്തിന് രണ്ട് െടലിവിഷനുകൾ െെകമാറി. പി.ടി.എ പ്രസിഡൻറ്​ പി.കെ. അബ്​ദുൽ സലീം അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എ.പി. ഹംസ, വി.ടി. അബ​്​ദുറഹിമാൻ സ്കൂൾ അധ്യാപകരായ അഹമ്മദ് ബഷീർ, നൂറുദ്ദീൻ, എൻ. വിജയ, ലത, സന്തോഷ്, ബീന ഫൗണ്ടേഷൻ ഭാരവാഹികളായ അസ്സൈൻ പറക്കുന്ന്, ഷമീർ പരപ്പാറ, എം.വി. മുഹമ്മദാലി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.