സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: കൊടുവള്ളി ജി.എം എൽ.പി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപെടുത്തി 27.5 ലക്ഷം വിനിയോഗിച്ച് നിർമിച്ച നാല് ക്ലാസ്മുറികളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ഒ.പി. റസാഖ് അധ്യക്ഷത വഹിച്ചു. വിരമിച്ച പ്രധാനാധ്യാപകൻ കെ. കുട്ടി നാരായണൻ മാസ്​റ്റർക്ക്​ ഉപഹാരം നൽകി. കൗൺസിലർ ഇ.സി. മുഹമ്മദ്, ‌മുൻ പ്രധാനാധ്യാപകൻ എം.പി. മൂസ, ഒ.പി. റഷീദ്, കെ.കെ. ഇബ്നു, കെ.അസ്സയിൻ, പി.ടി.സി. ഗഫൂർ, ടി.കെ. അതിയത്ത്, കെ.വി. അരവിന്ദാക്ഷൻ, പാലാഴി അബ്​ദുറഹ്മാൻ, റംല തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ്‌ ആർ.സി. ശരീഫ് സ്വാഗതവും പ്രധാനാധ്യാപകൻ ഇൻ ചാർജ് ഫൈസൽ പടനിലം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.