സിജിലേഷിൻെറ മരണം കൂളിപ്പൊയിലിൻെറ നൊമ്പരമായി നന്മണ്ട: കൂളിപ്പൊയിലിലെ ചെറുവലത്ത് സിജിലേഷിൻെറ മരണം നാടിൻെറ നൊമ്പരമായി. കോവിഡ് ഭേദമായി തൻെറ പ്രിയതമൻ തിരിച്ചുവരുമെന്ന ഭാര്യ പ്രിയക്കും ഇത് താങ്ങാനാവാത്ത വിധി വൈപരീത്യമായി മാറി. കഴിഞ്ഞ വിഷുവിന് കുടുംബാംഗങ്ങളോടൊപ്പം വിഭവസമൃദ്ധമായ സദ്യയുണ്ട് ബംഗളൂരുവിലേക്ക് മടങ്ങിയപ്പോൾ സഹധർമിണി പ്രിയ കരുതിയിരുന്നില്ല തൻെറ സിജിലേേഷട്ടൻെറ അവസാന കൂടിക്കാഴ്ചയായിരിക്കുമതെന്ന്. സഹോദരൻെറ കോവിഡ് റിസൽട്ട് നെഗറ്റിവായപ്പോൾ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലായിരുന്നു പ്രിയ. വൈകുന്നേരം ടി.വിയിലൂടെ വിവരം അറിയുമ്പോൾ സാന്ത്വനപ്പെടുത്താൻ ചുരുക്കം കുടുംബാംഗങ്ങളേയുണ്ടായിരുന്നുള്ളൂ. നാട്ടിലും ഏറെ സുപരിചിതനായിരുന്നു സിജിലേഷ്. നാട്ടുകാർക്കും പ്രിയങ്കരൻ. ബംഗളൂരുവിൽനിന്ന് വരുമ്പോൾ കുറച്ചുനാൾ തൻെറ സുഹൃത്തുക്കളോടൊപ്പം ചെലവിടുമ്പോഴും ഇങ്ങനെയൊരു മഹാമാരി തൻെറ പ്രാണൻ എടുക്കുമെന്ന് സിജിലേഷ് കരുതിയിരുന്നില്ലെന്ന് അവൻെറ സുഹൃത്തുക്കൾ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. അവശതയിൽ കഴിയുന്ന മാതാപിതാക്കളെ സാന്ത്വനിപ്പിക്കാൻപോലും പ്രയാസെപ്പടുന്നവരുടെ കണ്ണുകൾ നിറയുന്നു. ഹോം ക്വാറൻറീനിൽ കഴിയുന്ന സഹോദരന് തൻെറ ഇളയ സഹോദരൻെറ അകാല മരണം വിശ്വസിക്കാനേ കഴിയുന്നില്ല. രോഗാതുരനായ തൻെറ ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെട്ടിട്ടും അവൻെറ പ്രാണൻപോയതിലുള്ള വേദനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.