താമരശ്ശേരി: തെരുവുനായ് കടിച്ച് കുടൽമാല പുറത്തുചാടിയ ആട്ടിൻകുട്ടി ചികിത്സ വൈകി ചത്ത സംഭവവുമായി ബന്ധപ്പെട്ട് വെറ്ററിനറി ഡോക്ടർക്ക് സസ്‌പെൻഷൻ. താമരശ്ശേരി മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ ജയശ്രീയെയാണ് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ.സി. മധു സസ്‌പെൻഡ് ചെയ്തത്. സംഭവദിവസം അവധിയിൽ ആയിരുന്നെങ്കിലും സമീപ ആശുപത്രിയിലെ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് സസ്‌പെൻഷൻ. ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസറുടെ അടിയന്തര റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് വകുപ്പു തല നടപടി. ചികിത്സ വൈകിയതു കാരണം കഴിഞ്ഞ ബുധനാഴ്ചയാണ് ചുങ്കം മുട്ട്കടവിൽ ജാനകിയുടെ ആട് ചത്തത്. തെരുവുനായുടെ കടിയേറ്റ് ആടിന് ഗുരുതര പരിേക്കറ്റിരുന്നു. ഉടനെ നാട്ടുകാർ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ അവധിയിലാണെന്നായിരുന്നു മറുപടി. തുടർന്ന് സമീപത്തെ മൈക്കാവ് മൃഗാശുപത്രിയിേക്ക് പറഞ്ഞുവിടുകയായിരുന്നു. മൈക്കാവിലെ ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും ഒരു ചികിത്സാ ആവശ്യാർഥം പുറത്തുപോയതാണെന്നായിരുന്നു മറുപടി. അവശനിലയിലായ ആട്ടിൻകുട്ടിയെ ഉടമ വീട്ടിലേക്കുതന്നെ തിരികെ കൊണ്ടുപോവുകയും വിഷയം വിവാദമാവുകയും ചെയ്തു. പിന്നീട് താമരശ്ശേരി ജനമൈത്രി െപാലീസ് ഇടപെട്ടാണ് മൈക്കാവ് മൃഗാശുപത്രിയിൽ ആട്ടിൻകുട്ടിയെ വീണ്ടും എത്തിച്ച് രാത്രി എട്ടരയോടെ ശസ്ത്രക്രിയ നടത്തിയത്. മണിക്കൂറുകൾക്കു ശേഷം ലഭിച്ച ചികിത്സ ഫലിക്കാതെ ബുധനാഴ്ച രാവിലെയോടെ ആട്ടിൻകുട്ടി ചത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.