അമ്മയും കുഞ്ഞും പദ്ധതി ആരംഭിച്ചു

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ 'അമ്മയും കുഞ്ഞും' പദ്ധതി ആരംഭിച്ചു. കോവിഡ് മാര്‍ഗനിർദേശങ്ങള്‍ പാലിച്ചുകൊണ്ട് വെർച്വല്‍ ഒ.പി സംവിധാനംവഴി പദ്ധതിപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും ഡിസ്‌പെന്‍സറി കേന്ദ്രീകരിച്ച് അമ്മയും കുഞ്ഞും സ്‌പെഷല്‍ ഒ.പി നടക്കും. മാനസിക സംഘര്‍ഷം ഉള്ളവര്‍ക്കായി ടെലി കൗണ്‍സലിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട് . കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബേബി രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ഡോ. കെ.പ്രവീണ്‍, ബേബി ബാബു , പി.സി തോമസ്, മദാരി ജുബൈരിയ, ഇന്ദിര ശ്രീധരന്‍, കെ.വി. അബ്​ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ഡോ.എന്‍.സഫ്‌ന നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.