ഉരുൾപൊട്ടൽ ഭീഷണി: കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതി

നാദാപുരം: ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പരിസ്ഥിതി ലോലപ്രദേശത്തെ താമസക്കാരായ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതി ഒരുങ്ങുന്നു. കഴിഞ്ഞവർഷം ഉണ്ടായ ഉരുൾപൊട്ടലിൽ വിലങ്ങാട് മലയോരത്തെ അടുപ്പിൽ കോളനി പരിസരത്തെ ഒരു വീട് പൂർണമായി തകരുകയും കോളനിയിലെ നാല് വീടുകൾക്ക് ഭാഗികമായി തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. റവന്യു, ട്രൈബൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വിദഗ്ധ സംഘം കോളനിയിലെ വീടുകൾ സുരക്ഷിതമല്ലെന്ന്​ കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കുന്നതിൽ കാലതാമസവും ഉണ്ടായി. വിലങ്ങാട് വാണിമേൽ പുഴയോരത്ത് പുറമ്പോക്കിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളും വിലങ്ങാട് അടുപ്പിൽ കോളനിയിലെ 62 പണിയ കുടുംബങ്ങളും ഉൾപ്പെടെ 64 കുടുംബങ്ങളാണ് ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്നത്​. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലക്ക് മാറ്റിപ്പാർപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവർക്ക് വീടുവെക്കാൻ ഭൂമി വാങ്ങാൻ സർക്കാർ ആറു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. നാല് സൻെറ്​ ഭൂമി വാങ്ങി നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, കോളനിവാസികളിൽനിന്ന്​ ശക്തമായ എതിർപ്പ് ഉയർന്നതോടെ അഞ്ച് സൻെറ് ഭൂമി നൽകാൻ തീരുമാനിച്ചു. വനവാസി സമൂഹത്തിന് ഭൂമി കണ്ടെത്താൻ റവന്യു വകുപ്പ് , ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. വിലങ്ങാട് ഭാഗത്തെ ചിറ്റാരി, വാളാംതോട്, കാവിൽ ഭാഗം എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.