ബി.എസ്.എൻ.എലിൽ ജീവനക്കാരില്ല; ഓൺലൈൻ പഠനം തകിടംമറിഞ്ഞ്​ വിദ്യാർഥികൾ

നാദാപുരം: ബി.എസ്.എൻ.എൽ ജീവനക്കാരുടെ സ്വയംവിരമിക്കൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം തകിടം മറിക്കുന്നു. ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചതോടെ പുറംജോലികൾ ഉൾപ്പെടെ കരാർ കമ്പനികളെയാണ് ചുമതലപ്പെടുത്തുന്നത്. കരാർ ഏറ്റെടുത്ത കമ്പനികൾ രണ്ട് എക്സ്ചേഞ്ചുൾക്കു കീഴിൽ ഒരാളെ എന്നതരത്തിലാണ് നിയമിച്ചത്. കണക്​ഷൻ വിച്ഛേദിച്ചത് പുനഃസ്ഥാപിക്കാനും പുതിയത് നൽകാനും കേടുപാടുകൾ തീർക്കാനും ഇവർക്ക് കഴിയുന്നില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ദിവസം ഒന്നോ രണ്ടോ ജോലികൾ മാത്രമേ ഇവർക്ക് ചെയ്തു തീർക്കാൻ കഴിയുന്നുള്ളൂ. അന്തർസംസ്ഥാന തൊഴിലാളികളെ ഈ മേഖലയിലേക്ക് കരാർ സ്ഥാപനങ്ങൾ നിയമിച്ചതിനാൽ ഭാഷപ്രശ്നവും സങ്കീർണമാണ്. ഗ്രാമീണ മേഖലയിൽ ഓൺലൈൻ പഠനത്തിന് പ്രധാനമായും ഗ്രാമ പഞ്ചായത്തുകൾ സൗകര്യം ഏർപ്പെടുത്തിയത് അംഗൻവാടികൾ, സാംസ്കാരിക നിലയങ്ങൾ, ക്ലബുകൾ എന്നിവിടങ്ങളിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ പരാതികൾ പരിഹരിച്ചുകിട്ടാതെ വലയുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.