ലക്ഷ്​മി നന്ദക്ക്​ അനുമോദനം

കോഴിക്കോട്​: ശാരീരിക പ്രതിസന്ധികളെ ത​ൻെറ ആത്​മവിശ്വാസംകൊണ്ടും മിടുക്കുകൊണ്ടും മറികടന്ന്​ എസ്​.എസ്​.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ്​ നേടി ഉന്നതവിജയം കൈവരിച്ച ലക്ഷ്​മി നന്ദക്ക്​ വെൽഫെയർ പാർട്ടി കിണാശ്ശേരി യൂനിറ്റി​ൻെറ അനുമോദനം. നടക്കാവ്​ ഗേൾസ്​ ഹയർസെക്കൻഡറി സ്​കൂൾ വിദ്യാർഥിയാണ്​ ഈ മിടുക്കി. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നവർക്ക്​ ലക്ഷ്​മി നന്ദ വലിയ ആത്​മവിശ്വാസമാണ്​ നൽകുന്നതെന്ന്​ അനുമോദന വേളയിൽ സൗത്ത്​ മണ്ഡലം കമ്മിറ്റിയംഗം ഗഫൂർ തോട്ടുമ്മാരം അഭിപ്രായപ്പെട്ടു. യൂനിറ്റ്​ സെക്രട്ടറി കളത്തിൽ ശുഐബ്​, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷബീർ കിണാശ്ശേരി എന്നിവർ ആശംസയർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.