ഭക്ഷ്യക്കിറ്റ്​ നൽകണം

കോഴിക്കോട്​: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ പ്രീപ്രൈമറി വിദ്യാർഥികൾക്കും സർക്കാർ നൽകുന്ന ഭക്ഷ്യധാന്യക്കിറ്റ്​ നൽകണമെന്ന്​ കേരള സ്​റ്റേറ്റ്​ ടീച്ചേഴ്​സ്​ സൻെറർ കോഴിക്കോട്​ ജില്ല കമ്മിറ്റി സർക്കാറിനോട്​ ആവശ്യപ്പെട്ടു. 2012നു മുമ്പ്​ അംഗീകാരം ലഭിച്ച സ്​കൂളുകളിലെ വിദ്യാർഥികൾക്കു മാത്രമാണ്​ ഇപ്പോൾ കിറ്റ്​ നൽകുന്നത്​. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ 2012നു ശേഷം പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങിയ സ്​കൂളുകളിലെ കുട്ടികൾക്കും ഭക്ഷ്യധാന്യക്കിറ്റ്​ നൽകണം. കെ.എസ്​.ടി.സി കോഴിക്കോട്​ ജില്ല പ്രസിഡൻറ്​ പി. കൃഷ്​ണകുമാർ അധ്യക്ഷത വഹിച്ചു. പി. കിരൺജിത്ത്​, ബി.ടി. സുധീഷ്​കുമാർ, സുഭാഷ്​ സമത, എൻ. ഉദയൻ, സുമാനന്ദിനി, വിജയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.