വള്ള്യേക്കാട്ട്​ കോളനി പാർപ്പിട സമുച്ചയത്തിന്​ തറക്കല്ലിട്ടു

കോഴിക്കോട്​: വള്ള്യേക്കാട്ട്​ കോളനിയിലെ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്കുള്ള പാർപ്പിട സമുച്ചയത്തിന്​ തറക്കല്ലിട്ടു. 68 സൻെറ്​ സ്ഥലത്ത്​ 2.20 കോടി ചെലവിൽ രണ്ട്​ സമുച്ചയങ്ങളിലായി 16 വീടുകളാണ്​ നിർമിക്കുന്നത്​. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. ഡെപ്യൂട്ടി മേയർ മീര ദർശക്​ അധ്യക്ഷതവഹിച്ചു. സൂപ്രണ്ടിങ്​ എൻജിനീയർ കെ.ജി. സന്ദീപ്​ റിപ്പോർട്ട്​ അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അനിത രാജൻ, കെ.വി. ബാബുരാജ്​, പി.സി. രാജൻ, എം.സി. അനിൽ, സെക്രട്ടറി ബിനു ​ഫ്രാൻസിസ്​, കൗൺസിലർമാരായ എം.എം. പത്മാവതി, പി.കെ. ശാലിനി, എൻ.പി. പത്മനാഭൻ, ബിജുലാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.