ഗെയിൽ വാതകവിതരണ കേന്ദ്രം സ്​ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം -യു.ഡി.എഫ്

എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ജനവാസകേന്ദ്രത്തിൽ ഗെയിൽ വാതക വിതരണകേന്ദ്രം സ്​ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഉണ്ണികുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്ത് സ്​ഥാപിച്ച ഗെയിലി​ൻെറ വാൽവ് സ്​റ്റേഷനിൽനിന്ന് എകരൂൽ അങ്ങാടിയിലൂടെ പൈപ്പ്​ലൈൻ സ്​ഥാപിച്ച് ടൗണി​ൻെറ പടിഞ്ഞാറുഭാഗത്ത് വിതരണകേന്ദ്രം തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ടൗണി​ൻെറ ഹൃദയഭാഗത്ത് ഒന്നരയേക്കർ വയൽ വിലക്കുവാങ്ങി വാൽവ് സ്​റ്റേഷൻ സ്​ഥാപിച്ചതോടെ പ്രയാസത്തിലായ ജനങ്ങൾക്ക് വിതരണകേന്ദ്രം സ്​ഥാപിക്കുന്നതോടെ ഇരട്ടി ദുരിതമാകുമെന്നും ഇതിനെതിരെ ശക്​തമായ ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്, കെ.കെ. നാസർ, സി.പി. കരീം, പി.പി. വേണുഗോപാൽ, സി. സുധാകരൻ, പി.പി. ലത്തീഫ്, വാഴയിൽ ലത്തീഫ്, അസ്​ലം കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.