മരച്ചില്ലകൾ വൈദ്യുതി കമ്പിയിൽ തട്ടുന്നത്​ ഭീഷണിയാകുന്നു

നന്മണ്ട: വൈദ്യുതിലൈൻ ആൽമരച്ചില്ലകളിൽ തൊട്ടുരുമ്മി കടന്നുപോകുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തുന്നു. ലൈനും മരച്ചില്ലകളും തമ്മിൽ തട്ടുമ്പോഴുണ്ടാകുന്ന തീ ചിതറുന്നതാണ് ജനത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. നന്മണ്ട 13 ജങ്​ഷൻ ചീക്കിലോട് റോഡിലാണ് ഈ കാഴ്ച. ആൽമരച്ചുവട്ടിൽ ടാക്സി സ്​റ്റാൻഡാണ്​. ഇവിടെ വാഹനങ്ങളിലിരിക്കുന്ന ഡ്രൈവർമാർക്ക് മാനം കറുത്താൽ നെഞ്ചിടിപ്പ് കൂടും. കാരണം മറ്റൊന്നുമല്ല ഇടിയും മിന്നലും കാറ്റും വരുമ്പോഴുണ്ടാകുന്ന ലൈനിലെ തീപ്പൊരിയാണ്. തൊട്ടുമുന്നിലാവട്ടെ ചീക്കിലോട്, അത്തോളി ഭാഗങ്ങളിലേക്ക് ബസ് കയറാൻ കാത്തിരിക്കുന്നവരാണ്. ആൽമരക്കമ്പുകൾ വെട്ടിമാറ്റി അപകടകരമായ സ്ഥിതിവിശേഷം ഒഴിവാക്കണമെന്ന് കാലവർഷാരംഭത്തിനു മു​േമ്പ വ്യാപാരികളും ഡ്രൈവർമാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വനംവകു​േപ്പാ വൈദ്യുതി വകുപ്പോ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.