ക്രീമിലെയര്‍ സംവരണ അട്ടിമറി തന്നെ: സോളിഡാരിറ്റി

കോഴിക്കോട്: സംവരണത്തെ സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തില്‍ അട്ടിമറിക്കുന്നതി​ൻെറ ഏറ്റവും പ്രധാന പ്രായോഗിക രൂപമാണ് ക്രീമിലെയര്‍ സംവിധാനമെന്നും സംവരണത്തിലൂടെയുള്ള സാമൂഹിക നീതി ഉറപ്പാക്കാന്‍ അത്​ ഉടൻ പിന്‍വലിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ്​ നഹാസ് മാള. സബ്കലക്ടറായി നിയമനം ലഭിച്ചശേഷം ക്രീമിലെയറി​ൻെറ പേരില്‍ പുറത്താക്കപ്പെടുന്നത് സംവരണത്തി​ൻെറ അടിസ്ഥാന തത്വങ്ങള്‍ പരിഗണിച്ച് നോക്കുമ്പോള്‍ വ്യക്തമായ അനീതിയാണ്. സാമുദായിക സംവരണത്തിന് സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉണ്ടാകുന്നതോടെ സാമുദായിക പിന്നാക്കാവസ്ഥയെന്ന സംവരണ തത്വം കെട്ടിപ്പടുത്ത ആശയംതന്നെ തകരുകയാണ്. ക്രീമിലെയര്‍ പോലുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന്​ നഹാസ് മാള വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.