ബാലുശ്ശേരി എംപ്ലോയ്മെൻറ് എക്‌സൈഞ്ച് റോഡ് ചളിക്കളമായി

ബാലുശ്ശേരി എംപ്ലോയ്മൻെറ് എക്‌സൈഞ്ച് റോഡ് ചളിക്കളമായി ബാലുശ്ശേരി: ബാലുശ്ശേരി-പനങ്ങാട്-നന്മണ്ട പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ ബാലുശ്ശേരിമുക്ക് പാലത്തിനു സമീപത്തുനിന്നുള്ള എംപ്ലോയ്മൻെറ്​ എക്​സേഞ്ച് റോഡ് മഴ പെയ്തതോടെ ചളിക്കളമായി. ദിനംപ്രതി നിരവധി ആളുകളും വാഹനങ്ങളുമാണ് റോഡിലൂടെ കടന്നുപോകുന്നത്. പനങ്ങാട് പഞ്ചായത്തിൽപെടുന്ന റോഡി​ൻെറ ഒരുഭാഗം നാലു മീറ്റർ വീതിയിൽ ഗതാഗതയോഗ്യമാക്കിയെങ്കിലും നന്മണ്ട പഞ്ചായത്തിലുൾപ്പെടുന്ന ബാക്കിഭാഗം കാൽനടയാത്രപോലും ദുസ്സഹമാംവിധം ചളി നിറഞ്ഞുകിടക്കുകയാണ്. ബി.എസ്.എൻ.എൽ ഓഫിസ്, ടൗൺ എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ച്, ഭാരത് വിമൻസ് കോളജ്, നോബിൾ സ്കൂൾ, ആരാധനാലയങ്ങൾ, ഹൈസ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും നൂറുകണക്കിന് പരിസരവാസികൾക്കുമുള്ള വഴിയാണ് കാൽനടയാത്രക്കുപോലും പറ്റാത്ത അവസ്ഥയിലായിട്ടുള്ളത്. ബാലുശ്ശേരി കോട്ടനട ഭാഗത്തുനിന്ന് നിത്യേന ബാലുശ്ശേരി മുക്കിലെ താലൂക്കാശുപത്രിയിലേക്ക് എത്തുന്ന രോഗികളും മറ്റു യാത്രക്കാരും ഈ ചളിപ്പാത താണ്ടിയാണ് എത്തുന്നത്. പാതയോരത്ത് റോഡിലേക്ക് ചേർന്ന് പ്രവർത്തിക്കുന്ന ആക്രിക്കടയുടെ കമ്പിവേലിയും കൂടിയാകുമ്പോൾ ഈ വഴിയുളള കാൽനടയാത്രയും ഗതാഗതവും ദുസ്സഹമാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.