സങ്കീർണ ബ്ലോക്ക്​ നീക്കാൻ മെട്രോയിൽ നൂതന ചികിത്സ

കോഴിക്കോട്​: ഹൃദയ ധമനികളിലെ അതിസങ്കീർണമായ ബ്ലോക്കുകൾ നീക്കം ചെയ്യാൻ കോഴിക്കോട്​ മെട്രോ മെഡ്​ ഇൻറർനാഷനൽ കാർഡിയാക്​ സൻെററിൽ നൂതന ചികിത്സാരീതി. രക്​തധമനികളിൽ കാത്സ്യം അടിഞ്ഞുകൂടി ഉണ്ടാവുന്ന ബ്ലോക്കുകൾ നീക്കം ചെയ്യാൻ നൂതന ചികിത്സാരീതിയായ ​'ഷോക്ക്​വേവ്​ ലിത്തോ ടിപ്​സി' എന്ന മാർഗമാണ്​ അവലംബിക്കുന്നത്​. പ്രത്യേക കത്തീറ്ററി​ൻെറ സഹായത്തോടെ രക്​തധമനികളിൽ തടസ്സമുണ്ടാകുന്ന സ്​ഥാനത്ത്​ 'ഷോക്ക്​ വേവ്​' നൽകി പൊടിക്കുന്നതിലൂടെ എളുപ്പം ബ്ലോക്ക്​നീക്കം ചെയ്യാനാവും. ഇത്​ 85 വയസ്സുള്ള രോഗിയിൽ വിജയകരമായി കോഴിക്കോട്​ മെട്രോ ഇൻറർനാഷനൽ കാർഡിയാക്​ സൻെററിൽ നടത്തിയതായി ആശുപത്രി ചെയർമാനും​ ചീഫ്​ കാർഡിയോളജിസ്​റ്റുമായ ഡോ. പി.പി. മുഹമ്മദ്​ മുസ്​തഫ അറിയിച്ചു. പ്രസ്​തുത ചികിത്സക്ക്​ ഡോ. ഡോ. അരുൺ ഗോപി നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.