ബാലിക വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സംഭവം: കർമസമിതി രൂപവത്കരിച്ചു

പയ്യോളി: രണ്ടു വയസ്സുകാരി വെള്ളക്കെട്ടിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ചു. അയനിക്കാട് കമ്പിവളപ്പിൽ ഷംസീറി​ൻെറ മകൾ ആമിന ഹജ്​വയാണ് ജൂലൈ രണ്ടിന് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവദിവസം ഉച്ചക്ക് 12ഒാടെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ബാലികയെ കാണാതാവുകയായിരുന്നു. തുടർന്ന് രണ്ടര മണിക്കൂറിനുശേഷം മൂ​േന്നാടെ ഒന്നര കിലോമീറ്ററകലെയുള്ള കൊളാവിപ്പാലത്തിനു സമീപത്തെ ചെട്യം തോട്ടിലാണ് ബാലികയെ മുങ്ങിയനിലയിൽ കണ്ടെത്തിയത്. വീടി​ൻെറ സമീപത്തു കൂടിയുള്ള തോട്ടിലൂടെ ഒഴുകിയെത്തിയെന്നാണ് കരുതുന്നതെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതായി കർമസമിതി ആരോപിച്ചു. കർമ സമിതി ചെയർപേഴ്സനായി സ്​ഥലം കൗൺസിലർ വി.വി. അനിതയും ജനറൽ കൺവീനറായി കെ.ടി. വിനോദനെയും തെരഞ്ഞെടുത്തുകൊണ്ട് വിപുലമായ ആക്​ഷൻ കമ്മിറ്റി രൂപവത്കരിച്ചു. റൂറൽ എസ്.പിക്ക് നൽകിയ നിവേദക സംഘത്തിൽ വി. അനിത, കെ.ടി. വിനോദൻ, എ.ടി. റഹ്​മത്തുല്ല, മഠത്തിൽ അബ്​ദുറഹ്​മാൻ, കെ.ടി. രാജീവൻ, എം.പി. ഭരതൻ എന്നിവർ നേതൃത്വം നൽകി. റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു പയ്യോളി: രണ്ടു വയസ്സുകാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കർമസമിതി നൽകിയ നിവേദനത്തെ തുടർന്ന് വടകര റൂറൽ എസ്.പി. ഡോ. ശ്രീനിവാസ് സ്ഥലം സന്ദർശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസ്, സി.ഐ എം.പി. ആസാദ് എന്നിവർ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.