സ്വകാര്യ വാഹനം ഇടിച്ച വൈദ്യുതി തൂൺ മാറ്റിയില്ല: അപകടത്തിന് കാതോർത്ത് കാരക്കുന്നത്തങ്ങാടി

നന്മണ്ട: അപകടം പതിയിരിക്കുന്ന വൈദ്യുതി തൂൺ മാറ്റാത്തത് നാട്ടുകാരെ ഭീതിയിലാക്കുന്നു. ഏതാനും ദിവസം മുമ്പ് സ്വകാര്യ വാഹനമിടിച്ച് ഭാഗികമായി കേടുപാട് സംഭവിച്ച കാരക്കുന്നത്തങ്ങാടിയിലെ വൈദ്യുതി തൂണാണ് ജനത്തെ ഷോക്കടിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നത്. കാക്കൂർ കെ.എസ്.ഇ.ബി സെക്​ഷ​ൻെറ പരിധിയിൽ വരുന്ന പ്രദേശമാണിത്. റോഡി​ൻെറ ഇറക്കത്തിലായ തൂൺ സുഗമമായ വാഹനഗതാഗതത്തിനും തടസ്സമാണ്. മദ്​റസയും സ്കൂളും പള്ളിയും, മത്സ്യ മാർക്കറ്റും കൈയെത്തും ദൂരത്താണ്. അപകടം ക്ഷണിച്ചു വരുത്തുന്ന തൂൺ മാറ്റണമെന്ന് ബന്ധപ്പെട്ടവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലായെന്നവർ പറയുന്നു. വൈദ്യുതി ബിൽ അടക്കാൻ വൈകിയാൽ ഫ്യൂസ് ഊരാൻ വെമ്പൽ കാട്ടുന്ന അധികൃതർ തൂൺ മാറ്റുന്ന കാര്യത്തിൽ അലംഭാവം കാണിക്കുന്നുവെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.