കണ്ണൂര്‍: സര്‍ക്കാര്‍ അംഗീകരിച്ച മാസശമ്പളം അനുവദിക്കുക, ഇ.എസ്.ഐ, പി.എഫ് മുഴുവന്‍ തൊഴിലാളികള്‍ക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂർ ജില്ല ഫ്യുവല്‍ എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. സി.കെ.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എ. പ്രേമരാജന്‍ സംസാരിച്ചു. photo: gireesh ------------------------- കൈത്തറി തൊഴിലാളികളുടെ മാര്‍ച്ച് കണ്ണൂര്‍: പരമ്പരാഗത തൊഴില്‍ വ്യവസായ മേഖലയോടുള്ള കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയം തിരുത്തുക, കൈത്തറി ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കൈത്തറി സംരക്ഷണ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന കൈത്തറി കൗണ്‍സില്‍ സെക്രട്ടറി അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, ജോസ് ജോര്‍ജ് പ്ലാന്തോട്ടം, രവി എന്നിവര്‍ സംസാരിച്ചു. --------------- നിര്‍മാണത്തൊഴിലാളി കലക്ടറേറ്റ് മാര്‍ച്ച് കണ്ണൂര്‍: നിര്‍മാണത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് നൽകുക, സെസ് പിരിച്ചെടുക്കുന്നതിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, പെന്‍ഷന്‍ തടസ്സപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് മാര്‍ച്ച്. സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ. കരുണാകരന്‍ അധ്യക്ഷനായി. സി.പി. മുരളി, സി.പി. സന്തോഷ് കുമാര്‍, കെ.ടി. ജോസ്, താവം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. photo: gireesh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.