ലേണേഴ്സ് ടെസ്റ്റിന് സൗകര്യമൊരുക്കണം

കോഴിക്കോട്: കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മൻെറ് നടത്തുന്ന ലേണേഴ്സ് ഡ്രൈവിങ് എക്സാം ഉദ്യോഗാർഥികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും കമ്പ്യൂട്ടറുകളും ഏർപ്പെടുത്തണമെന്ന് കോഴിക്കോട് ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ രണ്ടു വർഷമായി ഓൺലൈൻ വഴി ആണ് നടന്നിരുന്നത്. ഈ പരീക്ഷ സർക്കാർ ആർ.ടി. ഓഫിസിൽവെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പരീക്ഷക്ക് വരുന്ന ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾപോലും ഏർപ്പെടുത്തിയിട്ടില്ല. 100 ആളുകളുടെ പരീക്ഷക്ക് വെറും നാല് കമ്പ്യൂട്ടർ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് കാരണം വന്നിട്ടുള്ള ഉദ്യോഗാർഥികൾ ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.