മാവൂർ: പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി ചെറൂപ്പ ആശുപത്രി വളപ്പിൽ വിളയിച്ച പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മൂന്ന് ഏക്കറോളം സ്ഥലത്താണ് മൂന്നാം വാർഡിലെ 'ഞങ്ങളും കൃഷിയിലേക്ക്' കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി വിളയിച്ചത്. കുഞ്ഞിമൊയ്തീൻ കൂടത്തുംകുഴി, ഹസ്സൻകുട്ടി കൊക്കഞ്ചേരി, സുബൈർ കോഴിശ്ശേരി, മൊയ്തീൻ കുട്ടി കൂടത്തുംകുഴി, അബൂബക്കർ സിദ്ദീഖ് ആശാരിക്കണ്ടി എന്നിവരാണ് ജൈവ കൃഷിക്ക് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ രൂപ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുക്കുഞ്ഞൻ, ടി.ടി. അബ്ദുൽ ഖാദർ, ശുഭ ശൈലേന്ദ്രൻ എന്നിവർ പങ്കെടുത്തു. mon mavoor krishi ചെറൂപ്പ ആശുപത്രിവളപ്പിൽ വിളയിച്ച പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.