കാർഡ് രജിസ്റ്റർ ചെയ്ത റേഷൻകടയിൽനിന്ന് ഓണക്കിറ്റ്; ജനത്തിന് ദുരിതമാകും

തിരുവമ്പാടി: ഓണക്കിറ്റ് വിതരണം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത റേഷൻകടയിൽനിന്ന് മാത്രമാകുന്നത് ജനത്തിന് ദുരിതമാകും. കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനത്തെ ഏത് റേഷൻകടയിൽനിന്നും ഇ-പോസ് സംവിധാനം വഴി ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭിച്ചിരുന്നു. ഈ ഓണത്തിന് അതത് റേഷൻ കടകളിൽനിന്നേ ഓണക്കിറ്റ് നൽകാവൂവെന്ന നിർദേശം റേഷൻ ഷോപ്പുടമകൾക്ക് ലഭിച്ചുകഴിഞ്ഞു. താൽക്കാലികമായി താമസം മാറിയവർക്കും വീട് മാറിയവർക്കുമെല്ലാം പുതിയ നിർദേശം പ്രയാസം സൃഷ്ടിക്കും. റേഷൻ പോർട്ടബിലിറ്റി സംവിധാനം ഓണക്കിറ്റ് വിതരണത്തിനും നിലനിർത്തണമെന്നാണ് റേഷൻ വ്യാപാരികളും ആവശ്യപ്പെടുന്നത്. ഉപഭോക്താക്കൾക്ക് ഓണക്കിറ്റ് യഥാസമയം ലഭിക്കാതിരുന്നാൽ തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്ന് റേഷൻവ്യാപാരികൾ പറയുന്നു. കോവിഡ് ലോക്ഡൗൺ മാസങ്ങളിൽ ഉൾപ്പെടെ 13 മാസം പ്രത്യേക ഭക്ഷ്യകിറ്റുകൾ നൽകിയിരുന്നത് പോർട്ടബിലിറ്റി സംവിധാനത്തിലായിരുന്നത് ആശ്വാസമായിരുന്നു. പുതിയ പരിഷ്കാരം റേഷൻ പദ്ധതിയെ അവതാളത്തിലാക്കുമെന്നാണ് ആശങ്കയുയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.