മട്ടന്നൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പൊറോറയിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനുനേരെ ഒരുസംഘം ആക്രമണം നടത്തി. രണ്ടു വനിതകളടക്കം നാല് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. എം. മധുസൂദനൻ, പി.പി. ജിതിൻ, കെ. രത്ന, ആർ.കെ. വിനയ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. നേരത്തെ സി.പി.എമ്മിന്റെ കൈയിലുണ്ടായിരുന്ന വാർഡ് ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പടങ്ങൾ) ആക്രമണത്തിൽ പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ mtr akramam udf 01 mtr akramam udf 02
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.