മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് ഹൈവേ പ്രവൃത്തിക്ക് ശേഷം കാരോത്ത് റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനാൽ റോഡ് സൗകര്യം ഏർപ്പെടുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പരിഹരിക്കാത്തതിനാൽ ഹൈവേ നിർമാണ പ്രവൃത്തി പരിസരവാസികൾ തടഞ്ഞു. അഴിയൂർ വില്ലേജ് ഓഫിസ്- രജിസ്ട്രാർ ഓഫിസ് റോഡ് ഇല്ലാതാകുന്നതിനെതിരെയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തി തടയുകയും അഴിയൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും ചെയ്തത്. ഈ ഭാഗത്തുള്ള നാനൂറോളം വീട്ടുകാരുടെയും ചൊക്ലി പഞ്ചായത്ത്, പാനൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ ട്രെയിൻ യാത്രക്കാരുടെയും ഏക വഴിയാണ് അശാസ്ത്രീയമായ ആസൂത്രണത്തിന്റെ ഭാഗമായി ഇല്ലാതാവുന്നത്. അഴിയൂർ രജിസ്ട്രാർ ഓഫിസ്, അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ, വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള വഴിയും അടയും. പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ച് അഴിയൂർ പഞ്ചായത്ത് ഓഫിസിലേക്ക് പരിസരവാസികളായ നാട്ടുകാർ സർവകക്ഷി രാഷ്ടീയ നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറുമായി ചർച്ച നടത്തി. പ്രസിഡൻറ് ആയിഷ ഉമ്മർ ഹൈവേ അതോറിറ്റി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടു. പ്രശ്നത്തിന് പരിഹാരമാവുന്നതുവരെ ഹൈവേയുടെ അഴിയൂർ ഭാഗത്തുള്ള പ്രവൃത്തി അനുവദിക്കില്ലെന്ന് സമരസമിതി പ്രതിനിധികൾ അറിയിച്ചു. ജില്ല കലക്ടർ, തഹസിൽദാർ, ഹൈവേ അതോറിറ്റി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. കെ.പി. പ്രീജിത്ത് കുമാർ, സമരസമിതി കൺവീനർ സുജിത്ത്, അനിൽ, നാസർ, വാർഡ് മെംബർമാരായ രമ്യ കരോടി, പി.എം. സജീവൻ, കെ.പി. പ്രമോദ്, ബിന്ദു, ബൈജു, ടി.പി. പ്രേമൻ, കല്ലറോത്ത് സുകുമാരൻ എന്നിവർ സംസാരിച്ചു. caption: കാരോത്ത് റെയിൽവേ ഗേറ്റ് അടച്ചിട്ടാൽ പകരം പര്യാപ്തമായ റോഡ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.