മാഹിയോടുള്ള അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

മാഹി: മാഹിയോടുള്ള പുതുച്ചേരി സർക്കാറിന്റെ അവഗണനക്കെതിരെ ബുധനാഴ്ച മാഹി സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടധർണ സംഘടിപ്പിക്കുമെന്ന് സംയുക്ത റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മുതൽ ഒരു മണിവരെയാണ് സമരം. ഡോ. ഭാസ്കരൻ കാരായി ഉദ്ഘാടനം ചെയ്യും. പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കുക, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർച്ചയിൽനിന്ന് രക്ഷിക്കുക, മാഹി പുഴയോര നടപ്പാത പ്രവൃത്തി പൂർത്തിയാക്കുക, തെരഞ്ഞെടുപ്പ് നടത്തുക, നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരമെന്ന് അസോസിയേഷൻ പ്രസിഡൻറ് എം.പി. ശിവദാസ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ എം. ശ്രീജയൻ, ഷാജി പിണക്കാട്ട്, അനുപമ സഹദേവൻ, ഷിനോജ് രാമചന്ദ്രൻ, ടി. സിയാദ്, രസ്ന അരുൺ, സുജിത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.