കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ പൊലീസ് പിടിയിൽ. ബേക്കൽ ഡിവൈ.എസ്.പി സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബദിയഡുക്ക പഞ്ചിക്കൽ സ്വദേശിയായ ഉക്കാസ് ബഷീർ എന്ന കെ. ബഷീർ (55) പിടിയിലായത്. ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ ബദിയടുക്കയിൽനിന്ന് പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 20ന് പുലർച്ചെ ബേക്കൽ കോട്ടക്കുന്ന് അബ്ദുറഹ്മാന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.