സി.എച്ച്. ടാലൻറ് കോൺഫറൻസ്

കൊടുവള്ളി: സി.എച്ച് അക്കാദമി ടാലൻറ് കോൺഫറൻസ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. മണ്ഡലം മുസ്‍ലിംലീഗ് പ്രസിഡൻറ് വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ഇൻറലിജന്റ് ടെസ്റ്റ് നടത്തി 100 വിദ്യാർഥികളെ ടാലന്റ് ഫോക്കസ് നാലാമത്തെ ബാച്ചിലേക്ക് തിരഞ്ഞെടുത്തു. വിദ്യാർഥികൾക്ക് അഞ്ച് വർഷത്തെ മൻെററിങ് പാക്കേജും ഗൈഡൻസും നൽകും. താൽപര്യപ്പെടുന്ന മിടുക്കരായ വിദ്യാർഥികൾക്ക് സിവിൽ സർവിസ് പ്രീ പരിശീലനം സെപ്റ്റംബറിൽ ആരംഭിക്കും. ട്യൂഷൻ, കാറ്റ് പരീക്ഷ പരിശീലനം, വിവിധ മാർഗനിർദേശ ക്ലാസുകൾ, പി.എസ്.സി, വ്യക്തിത്വ വികാസ ക്ലാസുകൾ, വിവിധ ഭാഷ പഠനവേദി, സി.യു.ഇ.ടി കോച്ചിങ്, നാഷനൽ ഇൻറഗ്രേഷൻ ക്യാമ്പ്, പാലിയേറ്റിവ് മൈൻഡ് ക്രിയേഷൻ, പഠനയാത്ര തുടങ്ങിയവ പ്രത്യേകം തയാറാക്കിയ സിലബസ് അടിസ്ഥാനത്തിൽ അഞ്ചു വർഷവും തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് നൽകും. അനാഥരായ വിദ്യാർഥികളുടെ പഠന ചെലവ് സി.എച്ച് അക്കാദമി കമ്മിറ്റി വഹിക്കും. പ്രസിഡന്റ് പി. അനീസ് അധ്യക്ഷത വഹിച്ചു. ഗവേഷണ വിദ്യാർഥി ശമീം മടവൂർ, ടി.പി. നൗഫൽ പുല്ലാളൂർ ക്ലാസെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സലീന സിദ്ദീഖലി, പി.കെ. സുലൈമാൻ, വി.സി. റിയാസ് ഖാൻ, കെ.ടി. ഷംസീർ, ടി. അഷ്റഫ്, പി.സി. റാഷിദ്, മിനാസ്, അനസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.