മേപ്പയൂർ: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക കാലാവസ്ഥ കേന്ദ്രം ഒരുങ്ങി. ഭൂമിശാസ്ത്രപഠനം കൂടുതല്‍ രസകരവും എളുപ്പവുമാക്കാന്‍ ഈ വിഷയമുള്ള ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം തയാറാകുന്നത്. രാജ്യത്തുതന്നെ ആദ്യമായാണ് സ്‌കൂളുകളില്‍ കാലാവസ്ഥ സ്റ്റേഷനുകള്‍ വരുന്നത്. ജില്ലകളിലെ ഓരോ ബി.ആര്‍.സിക്ക് കീഴിലും ഓരോ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗത, അന്തരീക്ഷ മർദം എന്നിവ നിരീക്ഷിച്ച് ചാര്‍ട്ടില്‍ രേഖപ്പെടുത്തുക, തെര്‍മോമീറ്റര്‍, വൈറ്റ് ഡ്രൈ ബള്‍ബ് തെര്‍മോ മീറ്റര്‍, വെതര്‍ പോര്‍ കാസ്റ്റര്‍, മഴ മാപിനി, വിന്‍ഡ് വേവ്, വെതര്‍ ഡേറ്റ ബുക്ക്, ഡേറ്റ ഡിസ്‍പ്ലേ ബോര്‍ഡ് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനിലും സജ്ജീകരിക്കുന്നത്. പ്രാദേശികമായ കാലാവസ്ഥ മാറ്റം നിര്‍ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തകാലത്ത് രക്ഷാപ്രവര്‍ത്തന മുന്നൊരുക്കങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഇവ ഉപകരിക്കും. കേന്ദ്രത്തിന്റെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ നേതൃത്വം നല്‍കി നിരീക്ഷണം രേഖപ്പെടുത്തും. ഇതിനായി അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും വിദഗ്ധരുടെ സേവനം ഉപയോഗിച്ച് പരിശീലനം നല്‍കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സജ്ജീകരിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളയിലൂടെ അനുവദിച്ച 52,000 രൂപ ഉപയോഗിച്ചാണ് മേപ്പയൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍, മേലടി ബി.പി.സി വി. അനുരാജ്, ബി.ആര്‍.സി ട്രെയിനര്‍ പി. അനീഷ്, പ്രിന്‍സിപ്പല്‍ ഷമീം, പ്രധാനാധ്യാപകൻ എച്ച്.എം. നിഷിദ്, അധ്യാപകരായ അനുഷ, സുഭാഷ്, സുധീഷ് എന്നിവര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്തി. Photo: മേപ്പയൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.