പന്തീരാങ്കാവ്: പെരുമണ്ണ യുവജന കലാസമിതിയുടെ നേതൃത്വത്തിൽ സർഗവസന്തം സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ സമീപ കാലങ്ങളിൽ വിടപറഞ്ഞ സമിതിയുടെ ആദ്യകാല ഭാരവാഹികളെയും കലാകാരന്മാരെയും അനുസ്മരിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ ഉദ്ഘാടനം ചെയ്തു. സുബിൻ കല്ലുവെട്ടുകുഴിയിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. കെ. അജിത, ശ്യാമള പറശ്ശേരി, പി. ആരിഷ്, വിജയൻ വിളക്കുമഠം, സത്യൻ പാറോൽ തുടങ്ങിയവർ സംസാരിച്ചു. പി.പി. നിലേഷ് സ്വാഗതവും വി. വിജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.