കോഴിക്കോട്: ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ചതിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല കോടതി സെന്ററിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഗുജറാത്ത് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നീക്കം പക്ഷപാതപരവും ഭരണഘടന വിരുദ്ധവുമാണ്. സുപ്രീംകോടതി വിഷയത്തിൽ ഉചിത ഇടപെടൽ നടത്തണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. ലോയേഴ്സ് യൂനിയൻ ജില്ല കോടതി സെന്ററിൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.എൻ. ജയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എസ്. രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജോജു സിറിയക്, അഭിഭാഷകരായ എടത്തൊടി രാധാകൃഷ്ണൻ, പി.എം. ആതിര, എം. ജയദീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.