ടീൻസ്പേസ് സെക്കൻഡറി വിദ്യാർഥിസമ്മേളനം

കൊയിലാണ്ടി: ഹയർ സെക്കൻഡറി അലോട്ട്മെന്റ് മുൻ രീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്‍ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ നോർത്ത് ജില്ല സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മൂനിസ് അൻസാരി അധ്യക്ഷത വഹിച്ചു. കെ. ജമാൽ മദനി, എൻ.എൻ. സലീം, സബീഹ് തങ്ങൾ, മുഹമ്മദ് ഫാഇസ്, സ്വാലിഹ് അൽഹിക്കമി, ഫാരിസ് അൽഹിക്കമി, സി.പി. മുബശ്ശിർ എന്നിവർ സംസാരിച്ചു. മുജാഹിദ് ബാലുശ്ശേരി, ഷാഫി സ്വബാഹി, സി. മുഹമ്മദ് അജ്മൽ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, അസ്കർ ഒറ്റപ്പാലം, സഫീർ അൽഹിക്കമി, ശുക്കൂർ ചക്കരക്കല്ല്, അബ്ദുൽ അഹദ് ചുങ്കത്തറ, ശമീൽ മഞ്ചേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപനസമ്മേളനം സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹിക്കമി താനൂർ ഉദ്ഘാടനം ചെയ്തു. ഒ.കെ. അബ്ദുല്ലത്തീഫ്, ഹംറാസ് കൊയിലാണ്ടി, ഒ. റഫീഖ്, സി.പി. സാജിദ്, സി.വി. അസീൽ, ശുഐബ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ: Koy 1 വിസ്ഡം സ്റ്റുഡന്റ്സ് ജില്ല കമ്മിറ്റി ടീൻസ്പേസ് വിദ്യാർഥിസമ്മേളനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.