ഓമശ്ശേരി: വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിപുലമായ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. പദ്ധതി പ്രകാരം കൃഷി നടത്തുന്നതിനാവശ്യമായ പച്ചക്കറി തൈകളും വിത്തുകളും വിദ്യാർഥികൾക്ക് വിതരണം ചെയ്യും. സ്കൂൾ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച വിപുലമായ പച്ചക്കറികൃഷിയുടെ ഉദ്ഘാടനം കുന്ദമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ രൂപ നാരായൺ നിർവഹിച്ചു. പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട്ടും നിർവഹിച്ചു. ചടങ്ങിൽ മുക്കം കൃഷി ഓഫിസർ ജിൻസി ടോം, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. photo: venappara up krishi ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടർ രൂപ നാരായൺ നിർവഹിക്കുന്നു. ഓമശ്ശേരി വാർത്ത apple
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.