പരസ്യങ്ങൾ പരിധിവിടുന്നു

കോഴിക്കോട്​: കോവിഡ്​ കാലത്ത്​ ഒതുങ്ങിയിരുന്ന പരസ്യബോർഡുകൾ വീണ്ടും നഗരത്തിൽ നിറഞ്ഞു. സമ്മേളനങ്ങളും മറ്റു​ പരിപാടികളും പഴയപടിയായതോടെ തലങ്ങും വിലങ്ങും പരസ്യമാണിപ്പോൾ. പരസ്യ നിരോധിത മേഖലകളിൽപോലും ബോർഡുകൾ നിറയുന്നു. ഇവയിൽ നിരോധിച്ച പ്ലാസ്റ്റിക്​, ഫ്ലക്സ്​ ബോർഡുകളുമുള്ളതായി ആരോപണമുയർന്നു. മാനാഞ്ചിറ സ്​ക്വയറിൽ പരസ്യങ്ങൾ നിരോധിച്ചുകൊണ്ട്​ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്​ കോർപറേഷൻ തീരുമാനമെടുത്തതാണ്​. തീരുമാനം വന്ന ഉടൻ സ്​ക്വയറിന്​ ചുറ്റും പരസ്യങ്ങളുടെ പ്രളയമായത്​ വാർത്തയായിരുന്നു. പരസ്യനിരോധിത മേഖലയായ മാനാഞ്ചിറയിൽ നിയന്ത്രണം അയഞ്ഞ്​ അലങ്കോലമായതിനെ തുടർന്നാണ്​ സർവകക്ഷിയോഗത്തിൽ വീണ്ടും മാനാഞ്ചിറ പരസ്യ നിരോധിത മേഖലയാക്കാൻ തീരുമാനിച്ചത്​. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ ബോർഡുകളും രാഷ്ട്രീയ കക്ഷികളുടെ തോരണങ്ങളും സ്ക്വയറിലും കുളത്തിന്​ ചുറ്റും നിറഞ്ഞിരുന്നു. പരസ്യങ്ങൾ സ്ഥാപിച്ചാൽ നഗരസഭ അധികൃതർക്ക്​ എടുത്തുമാറ്റാനും നിയമനടപടി കൈക്കൊള്ളാനും കഴിയും. മാനാഞ്ചിറ സ്​ക്വയർ, ചുറ്റുമതിൽ, നടപ്പാതയോട്​ ചേർന്നുള്ള കമ്പിവേലി എന്നിവിടങ്ങളിലാണ്​ പരസ്യ​ നിരോധനമുള്ളത്​. റെയിൽവേ സ്റ്റേഷൻ, മൊഫ്യൂസിൽ സ്റ്റാൻഡ്​​, കെ.എസ്​.ആർ.ടി.സി എന്നിവിടങ്ങളിലെല്ലാം പരസ്യ പ്രളയമാണ്​. പലേടത്തും മുന്നറിയിപ്പ്​ ബോർഡുകൾപോലും മറക്കുംവിധമാണ്​ പരസ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.