കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ കർഷകരുടെ ആശങ്ക പരിഹരിക്കാൻ ഉന്നതസമിതി വേണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എം.പി. കേരള കോൺഗ്രസ് -എം ജില്ല സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനവുമായി ചേർന്ന് ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ ഗൗരവമായി കാണാൻ സ്ഥിരം സംവിധാനം വേണം. കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ കാലത്ത് ഉമ്മർ വി. ഉമ്മർ കമ്മിറ്റിയെ നിയോഗിച്ച പോലെ ഉന്നത സമിതി രൂപവത്കരിക്കണം. പ്രാദേശിക ഭരണസമിതി, കർഷക സമിതി, വനംവകുപ്പ് അധികൃതർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാവണം സമിതിയുണ്ടാക്കേണ്ടത്. ഈ സമിതിയുടെ നിർദേശങ്ങൾ സുപ്രീംകോടതിയുടെ പരിഗണനക്ക് നൽകണമെന്നും ജോസ് കെ. മാണി പറഞ്ഞു. ജില്ല പ്രസിഡന്‍റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, ജോയ്‌സ് പുത്തൻപുര, കെ.കെ. നാരായണൻ, ബേബി കാപ്പുകാട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.