ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കണം

കോഴിക്കോട്: കുടിശ്ശികയായ മൂന്ന് ഗഡു ക്ഷാമാശ്വാസം ഉടൻ നൽകണമെന്ന് ജുഡീഷ്യൽ സ്റ്റാഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല പ്രസിഡന്റ് കെ. ഗോപാലൻ കുട്ടി അധ്യക്ഷത വഹിച്ചു. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണം കോഴിക്കോട്: തൊഴിലിലുള്ള ജീവനക്കാരെ പിരിച്ചുവിടാൻ സ്വകാര്യ ബാങ്കിങ് ഇൻഷുറൻസ് മേഖലയിലെ മാനേജ്മെന്റുകൾ നടത്തുന്ന നീക്കങ്ങളെ ചെറുക്കാൻ മേഖലയിലെ ജീവനക്കാരോട് ന്യു ജനറേഷൻ ബാങ്കിങ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ടി. ദാസൻ ഉദ്​ഘാടനം ചെയ്തു. സുമേഷ് കാണായങ്കോട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.