മുഹമ്മദ് ഈസക്ക് സ്നേഹോപഹാരം

ചാത്തമംഗലം: നാട്ടിലും പ്രവാസലോകത്തും ജീവകാരുണ്യ രംഗത്തും കലാ കായിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ അഡ്വൈസറി കൗൺസിൽ ചെയർമാനുമായ കെ. മുഹമ്മദ് ഈസക്ക് ചൂലൂർ സി.എച്ച് സെന്ററിന്റെ സ്നേഹോപഹാരം നൽകി. ചൂലൂർ സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉപഹാരം കൈമാറി. എഴുത്തുകാരൻ എം.സി വടകര, സെന്റർ ഭാരവാഹികളായ എം.സി. മായിൻഹാജി, കെ.എ. ഖാദർ മാസ്റ്റർ, എൻ.സി. അബൂബക്കർ, സി.കെ. ഖാസിം, ഖാലിദ് കിളിമുണ്ട, ടി.പി. ചെറുപ്പ, എൻ.പി. ഹംസ മാസ്റ്റർ, എ.ടി. ബഷീർ, കെ.പി.യു. അലി, ടി. അബ്ദുറഹ്മാൻ ഹാജി, പി.പി. മൊയ്തീൻ ഹാജി, പി.പി. അബ്ദുറഹ്‌മാൻ, കെ. ആലി, കെ. ആലിഹസൻ, ഖത്തർ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി അമ്പലക്കണ്ടി, അബ്ബാസ് തിരുവമ്പാടി, ടി.പി. ഉമ്മർ കളൻതോട് തുടങ്ങിയവർ പങ്കെടുത്തു. sat ctm adaram കെ. മുഹമ്മദ് ഈസക്ക് ചൂലൂർ സി.എച്ച് സെന്ററിന്റെ സ്നേഹോപഹാരം ഇ.ടി. മുഹമ്മദ് ബഷീർ എം.പി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.