കണ്ണൂർ: കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഓപൺ ചെസ്-ബോക്സിങ് വേൾഡ് കപ്പിൽ ഇന്ത്യക്കായി ജില്ലയിൽനിന്ന് പങ്കെടുക്കുകയും ഗോൾഡ് മെഡൽ കരസ്ഥമാക്കുകയും ചെയ്ത താരങ്ങൾക്ക് സ്വീകരണം നൽകി. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രേട്ടറിയറ്റ് അംഗവും ആലക്കോട് ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടുമായ സി.എച്ച്. മുഹമ്മദ് ഫൈസൽ (മാസ്റ്റേഴ്സ് വിഭാഗം 80 കി.ഗ്രാം), മുഹമ്മദ് ഫൈസലിന്റെ മകൻ വി.പി. മുഹമ്മദ് ഫർസിൻ (60 കി.ഗ്രാം യൂത്ത് വിഭാഗം) എന്നിവർക്ക് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന അനുമോദന പ്രസംഗം നടത്തി. ജില്ല പ്രസിഡന്റ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. പടം) ബോക്സിങ് ഗോൾഡ് മെഡൽ നേടിയ താരങ്ങൾക്ക് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നൽകിയ സ്വീകരണം boxing sweekaranam knr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.