തലശ്ശേരി: സി.പി.ഐ കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയും എം.എൻ സ്മാരക വായനശാല ആൻഡ് സ്പോർട്സ് സ്ഥാപകാംഗവുമായിരുന്ന എ. വാസുവിന്റെ ഒന്നാം ചരമവാർഷികം കാരക്കുന്നിൽ സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പൊന്ന്യം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ല പ്രസിഡൻറ് ജിതേഷ് കണ്ണപുരം അനുസ്മരണ പ്രഭാഷണം നടത്തി. തലശ്ശേരി മണ്ഡലം സെക്രട്ടറി എം.എസ്. നിഷാദ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ദിപിൻ പൊന്ന്യം എന്നിവർ സംസാരിച്ചു. സി.പി.ഐ കതിരൂർ ലോക്കൽ സെക്രട്ടറി സി. സജീവൻ സ്വാഗതവും കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ. രമേശൻ നന്ദിയും പറഞ്ഞു. പടം....എ. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.