പച്ചക്കറിക്കടയിലേക്ക് കാർ ഇടിച്ചുകയറി രണ്ടു പേർക്ക് പരിക്ക്

കൊടുവള്ളി: മാനിപുരത്ത് കാർ പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറി കടയിൽ സാധനം വാങ്ങാൻ വന്ന സ്ത്രീയടക്കം രണ്ടു പേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. താമരശ്ശേരി വര്യട്ട്യാക്കിൽ റോഡിൽ മാനിപുരം ബസ് സ്റ്റോപ്പിനു സമീപമുള്ള ഇബ്രാഹീമിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലേക്കാണ് കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. കടയിലെ തൊഴിലാളിക്കും പിലാശ്ശേരി സ്വദേശിയായ സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.