ഫ്രീഡം ലൈബ്രറി തുടങ്ങി

തലശ്ശേരി: മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിൽ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തയാറാക്കിയ ഫ്രീഡം ലൈബ്രറി പ്രവർത്തനമാരംഭിച്ചു. ഒഴിവുസമയങ്ങളിൽ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ വായിക്കാനാവശ്യമായ ഓപൺ ലൈബ്രറി സമ്പ്രദായമാണ് ഫ്രീഡം ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങൾക്കും മാഗസിനുകൾക്കും പ്രത്യേകം ഷെൽഫും വിദ്യാർഥികൾക്ക് ഇരിപ്പിടവും സ്കൂൾ വളപ്പിൽ തയാറാക്കിയ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. റിട്ട. പോണ്ടിച്ചേരി ഗവ. കമീഷണർ ഗംഗാധരൻ അടിയേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എം. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.കെ. റഫീഖ്, പി.ടി.എ പ്രസിഡന്റ് എ.ടി. മഹറൂഫ്, മാനേജർ സി. ഹാരിസ് ഹാജി, മാനേജിങ് കമ്മിറ്റി പ്രസിഡൻറ് എ.കെ. സക്കരിയ, ബഷീർ ചെറിയാണ്ടി, തഫ്‍ലിം മാണിയാട്ട് എന്നിവർ സംസാരിച്ചു. പടം.....തലശ്ശേരി മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിൽ ഫ്രീഡം ലൈബ്രറി റിട്ട. പോണ്ടിച്ചേരി ഗവ. കമീഷണർ ഗംഗാധരൻ അടിയേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.