പോക്സോ കേസിൽ പ്രതിയെ പശ്ചിമ ബംഗാളിൽനിന്ന് പിടികൂടി

മാഹി: ​ഝാർഖണ്ഡ് സ്വദേശിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശിയെ ബംഗ്ലാദേശ് അതിർത്തിയിലെ പശ്ചിമ ബംഗാളിലെ ഗ്രാമത്തിൽനിന്ന് മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 26ന് ചൈൽഡ് ലൈനിന്റെ പരാതി പ്രകാരം പള്ളൂർ പൊലീസ് സ്റ്റേഷനിൽ എസ്.ഐ പി.പി. ജയരാജ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ബംഗാൾ സ്വദേശി സഞ്ജിത് ഷിലാണ് (23) പിടിയിലായത്. നിർമാണ തൊഴിലാളിയാണ് ഇയാൾ. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം മാഹി സർക്കിൾ ഇൻസ്‌പെക്ടർ എ. ശേഖറിന്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് സ്പെഷൽ ടീം അംഗങ്ങളായ എ.എസ്.ഐ എം. സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾ വിനീഷ്‌കുമാർ, കോൺസ്റ്റബിൾ, സി.വി. ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ബംഗ്ലാദേശിനടുത്ത പശ്ചിമ ബംഗാളിലെ ബേട്ടായി എന്ന ഗ്രാമത്തിൽവെച്ച് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയോളം ബംഗാൾ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. പശ്ചിമ ബംഗാൾ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പുതുച്ചേരിയിൽ എത്തിച്ചു. തുടർന്ന് ശനിയാഴ്ച പുതുച്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. caption: പോക്സോ കേസ് പ്രതി ബംഗാൾ സ്വദേശി സഞ്ജിത് ഷിൽ പിടികൂടിയ മാഹി പൊലീസ് സംഘത്തോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.