കാഴ്ച പരിശോധന ക്യാമ്പ്

കുട്ടികൾക്ക് കാഴ്ചപരിശോധന ക്യാമ്പ് നടത്തി കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സി നാദാപുരം ലയൺസ് ക്ലബിന്റെ സഹകരണത്തോടെ കാഴ്ചപരിശോധന ക്യാമ്പ് നടത്തി. കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിൽനിന്നായി 250 പേർ പങ്കെടുത്തു. കണ്ണട ആവശ്യമാണെന്ന് കണ്ടെത്തിയവർക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. സി.വി. നിഷാന്ത് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ദാമോദരൻ, കുന്നുമ്മൽ ബി.പി.സി സുനിൽകുമാർ, നാണു കാപ്പുങ്ങൽ, സി.എൻ. സനൂപ് എന്നിവർ സംസാരിച്ചു. Photo KTD 2: കാഴ്ചപരിശോധന ക്യാമ്പ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.