ഫാത്തിമത്തു സാജിത ഇനി ഓര്‍മ

താമരശ്ശേരി: സംസ്ഥാന പാതയിൽ താമരശ്ശേരി ചുങ്കത്തിനു സമീപം വെള്ളിയാഴ്ച രാവിലെ ടിപ്പര്‍ലോറി ദേഹത്ത് കയറി മരിച്ച ഫാത്തിമത്തു സാജിതയുടെ (38) ഭൗതികശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. സമൂഹത്തിന്റെ നാനാതുറകളിൽനിന്നായി നൂറുകണക്കിനു പേരാണ് വീട്ടിലും പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനും എത്തിച്ചേർന്നത്. വെള്ളിയാഴ്ച രാവിലെ മക്കളെ സ്‌കൂളിലേക്ക് വാഹനത്തില്‍ കയറ്റിവിടാനെത്തിയപ്പോഴാണ് ടിപ്പർ ലോറിയിടിച്ച് ചുങ്കം പനന്തോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിൽ ഫാത്തിമത്തു സാജിദ തൽക്ഷണം മരിച്ചത്. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് ഫാത്തിമത്തു സാജിദ. പ്രിയതമയുടെ ജീവനറ്റ മുഖം ഒരു നോക്കുകാണാൻ മലേഷ്യയിലായിരുന്ന ആബിദ് അപകടവാർത്ത കേട്ട് നാട്ടിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെ കോരങ്ങാട് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ആബിദ് അടിവാരം നേതൃത്വം നൽകി. വിദ്യാർഥികളായ സമാൻ, മുഹമ്മദ് ആരിഫ്, ദിൽഷാൻ എന്നിവർ ഉപ്പ ആബിദിനൊപ്പം ചേർന്ന് പ്രിയ മാതാവിനെ ഖബറിലേക്ക് വെച്ചത് കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍, കെ.പി.എ. മജീദ്, ഇ. അബൂബക്കര്‍, ഒ.എം.എ. സലാം, ഇല്‍യാസ് മൗലവി, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, വി.എം. ഉമ്മര്‍, കാരാട്ട് റസാഖ്, എം.എ. റസാഖ്, ശ്രീജ നെയ്യാറ്റിന്‍കര, ഇബ്രാഹിം എളേറ്റിൽ, നാസറുദ്ദീന്‍ എളമരം, ടി.എ. മുഹമ്മദ് ബിലാല്‍, സലീം കാരാടി, മുസ്തഫ പാലാഴി, സൈനുൽ ആബിദീൻ, പി.സി. മുഹമ്മദ്കുട്ടി, എ.എം. അബ്ദുൽ മജീദ്, എൻ.പി. ഇഖ്ബാൽ തങ്ങൾ തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അനുശോചനമറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.