വടകര: നഗരഹൃദയത്തിലെ ഓടയിലൂടെ ശുചിമുറി മാലിന്യമൊഴുക്കുന്നതായി പരാതി സ്ഥലം കെ.കെ. രമ എം.എൽ.എ സന്ദർശിച്ചു. ക്വീൻസ് റോഡിനും പബ്ലിക് ലൈബ്രറിക്കുമിടയിലുള്ള ഓടയിലൂടെയാണ് ശുചിമുറി മാലിന്യ മൊഴുകുന്നത്. ഇവിടമാകെ ദുർഗന്ധപൂരിതമാണ്. ഈ ഭാഗത്തെ തുറന്ന ഓടയിലൂടെ മാലിന്യമൊഴുകുന്ന സ്ഥലത്ത് ദുർഗന്ധം കാരണം സമീപവാസി മണ്ണിട്ട് നികത്തിയിരുന്നു. നഗരസഭ അധികാരികളോട് പലതവണ പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് പറഞ്ഞാണ് എം.എൽ.എക്ക് പരാതി നൽകിയത്. നഗരസഭ എക്സിക്യൂട്ടിവ് എൻജിനീയറെ വിളിച്ച് ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കൂടാതെ ആർ.ഡി.ഒയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ കൗൺസിലർ എ. പ്രേമകുമാരി സംബന്ധിച്ചു. saji 4 ഓടയിൽ ശുചിമുറി മാലിന്യമൊഴുക്കിയ പരാതിയിൽ എം.എൽ.എ കെ.കെ. രമ സ്ഥലം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.